തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുകയും പദ്ധതിയെ പുതിയ കുപ്പിയിൽ നിറയ്ക്കാൻ എന്ന പേരിൽ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നരേന്ദ്രമോഡി സർക്കാരിൻറെ നിലപാടുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ. ധർണ്ണ കെപിസിസി അംഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോണി ആമക്കാട്ട് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം, നിയുക്ത പഞ്ചായത്ത് പ്രസിഡൻറ് കണ്ണന്താനം, മാത്യു പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
മഹാത്മാഗാന്ധി യോടുള്ള സംഘപരിവാരത്തിന്റെ അലർജി തീരാതെ ഗാന്ധി എന്ന പേര് കേട്ടാൽ പരക്കം പായുകയാണ് സംഘപരിവാരങ്ങൾ. ബിജെപി ക്കും ആർഎസ്എസിനും ചെകുത്താൻ കുരിശ് കണ്ടപോലെ ഭയമാണ് ഗാന്ധി എന്ന പേര് കാണുമ്പോൾ. ആ ഭയം മൂത്താണ് മഹാത്മാഗാന്ധിയുടെ പേരിലുള്ള എന്ത് കണ്ടാലും അതെല്ലാം വെട്ടി മാറ്റി പകരം ഏതെങ്കിലും ഒക്കെ അലവലാതി പേരുമിട്ട് അവഹേളിക്കാൻ ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമത്തിന് പിന്നിലുള്ളത്. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ജയിൽവാസവും സമരവും ഒക്കെയായി നടന്നപ്പോഴും നല്ല ഭേഷ് ആയി സായിപ്പിന്റെ മദാമ്മയുടെയും കാല് തിരുമ്മി കൊടുക്കുന്ന പണിയായിരുന്നു ബിജെപിയുടെ പൂർവാശ്രമത്തിന്റെയും പരിവാരിനും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ് ഏതെങ്കിലും കാര്യത്തിൽ സ്വന്തം മേന്മ അവകാശപ്പെടാൻ ഒന്നുമില്ലാത്ത ഈ കൂട്ടർ എന്തൊക്കെയോ തരികിട കളിച്ചു ഇന്ത്യയിൽ അധികാരത്തിൽ എത്തിയതോടെ ഗാന്ധിജിയും കോൺഗ്രസ് മുക്തതയും വിറ്റാണ് ഒരു വിധത്തിൽ മുന്നോട്ടുപോകുന്നത്. ഒരു ഡോളറിന്റെ വില 91 രൂപ ആയതൊന്നും മോഡിയും അറിഞ്ഞിട്ടില്ല അമിത് ഷായും അറിഞ്ഞിട്ടില്ല അംബാനിയും അറിഞ്ഞിട്ടില്ല എന്തിനേറെ കാട്ടുമൂലയിൽ കിടക്കുന്ന സാധാ കാക്കി ട്രൗസർ കാരൻ പോലും അറിഞ്ഞിട്ടില്ല.അല്ലെങ്കിൽ തന്നെ ഇതൊക്കെ അറിഞ്ഞിട്ട് ഇവരൊക്കെ എന്ത് കാട്ടാനാണ്? ദരിദ്രമായ ഒരു രാജ്യത്തെ 65 വർഷത്തോളം കൈപിടിച്ച് നടത്തി വികസനത്തിന്റെ പാതയിൽ എത്തിച്ച കോൺഗ്രസിനോടും കോൺഗ്രസ് പ്രവർത്തകരോടും അതിനൊക്കെ തുടക്കമിട്ട ഗാന്ധി നെഹ്റു പാരമ്പര്യത്തോടും ഉള്ള അസൂയ ഒന്നുകൊണ്ട് മാത്രമാണ് ബിജെപിയും സംഘപരിവാരങ്ങളും ഒരുവിധമെങ്കിലും പിടിച്ചുനിൽക്കുന്നത്. ഭരിക്കാൻ അറിയില്ല എന്നത് പോലെ പുതിയ ഒരു പദ്ധതി പോലും ജനത്തിന് വേണ്ടി ആവിഷ്കരിക്കാനുള്ള കഴിവും ഇല്ല എന്നതാണ് വാസ്തവം. പക്ഷേ നടപ്പും എടുപ്പും ആ തള്ളും ഒക്കെ കണ്ടാൽ തോന്നും ഭൂഗോളം കണ്ടുപിടിച്ചത് തന്നെ നരേന്ദ്രമോഡിയാണ് എന്ന്.
നരേന്ദ്രമോഡിയാണ് ഭൂഗോളം കണ്ടുപിടിച്ചത് എന്ന്
ഇനി ഏതെങ്കിലും ഒരു മണ്ടൻ പറയുകയാണ് എന്ന് കരുതുക, ഒരു സംഘിക്ക് അത് ഒരു മടിയും കൂടാതെ ന്യായീകരിക്കാനും ചുമന്നുകൊണ്ട് നടക്കാനും ഒരു ജാള്യതയും ഉണ്ടാവില്ല. ആ ഒരു മാനസികാവസ്ഥയാണ് ബിജെപിയും സംഘപരിവാരങ്ങളെയും ഒരു പരിധിവരെ പിടിച്ചുനിർത്തുന്നത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി മറ്റെന്തൊക്കെയോ ഹിന്ദി പേരുകളുമിട്ട് എന്താ വല്യ സംഭവം തങ്ങൾ ചെയ്യുകയാണ് എന്ന പ്രതീതി സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതിയെ തന്നെ അട്ടിമറിക്കാം എന്നാണ് മോദിജി ഭക്തന്മാർ കരുതുന്നത്. നല്ല വിവരവും കഴിവും ആർജ്ജവവും ഉള്ള മഹാനായ ഡോക്ടർ മൻമോഹൻ സിംഗ് ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ രൂപവൽക്കരിച്ചതാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന് ഓർക്കുമ്പോൾ തന്നെ സംഘപരിവാരങ്ങൾക്ക് നെഞ്ചുപൊട്ടുകയാണ്. ലോകത്തൊരിടത്തും ഇത്തരമൊരു ജനകീയ പദ്ധതി ആവിഷ്കരിക്കാനോ നടപ്പിലാക്കാനോ ഒരു രാജ്യത്തലവന്മാർക്കും സാധിച്ചിരുന്നില്ല. സാമ്പത്തിക മാന്ദ്യം അതിൻറെ എല്ലാ ഭീകരതയോടെയും ലോകത്തെ വമ്പൻ രാജ്യങ്ങളെ പോലും ചുഴറ്റി എറിഞ്ഞപ്പോൾ പിടിച്ചുനിന്നത് വികസന പാതയിൽ മുന്നേറിയ ഇന്ത്യ മാത്രമാണ് . ആ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഇന്ത്യ എന്ന രാജ്യത്തെ നയിച്ചത് ഡോക്ടർ മൻമോഹൻസിംഗ് എന്ന ബുദ്ധിമാനും തന്ത്രജ്ഞനും മഹാനുമായ ഒരു പ്രധാനമന്ത്രി ആയിരുന്നു. ലോകരാജ്യങ്ങൾ അസൂയയോടെ മാത്രമാണ് ഇന്ത്യയുടെ നിലനിൽപ്പിനെ നോക്കി കണ്ടത്. അങ്ങനെയുള്ള ഡോക്ടർ മൻമോഹൻ സിംഗ് എത്ര ബുദ്ധിപൂർവ്വം ആയിരിക്കും തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ചതെന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും മോദിയുടെ കൂട്ടങ്ങൾക്കോ ഇല്ല എന്നതാണ് വാസ്തവം. ആ കഴിവുകേടിനെ മറച്ചുവെക്കാൻ വേണ്ടിയിട്ടാണ് ഒടുവിൽ മഹാത്മാഗാന്ധിയുടെ പേരിലുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി പുതിയ ഉടായിപ്പുമായി ബിജെപി സർക്കാർ രംഗത്തുള്ളത്. കേരളത്തിൽ മോദിക്കൂട്ടങ്ങളുടെ പോഷകസംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ആണ് ഭരണം നടത്തുന്നത്. അവർക്കും തൊഴിലുറപ്പ് പദ്ധതിയോട് വലിയ താല്പര്യം ഒന്നുമില്ലെങ്കിലും അതിലൂടെ തൊഴിൽ തേടി എത്തുന്ന പാവങ്ങളെ പറ്റിച്ചു 10 വോട്ട് ഉണ്ടാക്കാൻ ആയിരുന്നു ഇക്കാലമത്രയും ശ്രമം. ബിജെപിയുടെ ബി ടീമായ കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആ കുത്തകയും പദ്ധതിയിൽ നിന്ന് അകലുന്നതോടെ പുതിയ ഒരു പോർ മുഖമാണ് ഇപ്പോൾ കോൺഗ്രസിന് മുമ്പിൽ തെളിഞ്ഞു വരുന്നത്. ആ പോരാട്ടത്തിന് കേരളമൊട്ടാകെ തുടക്കം കുറിച്ചിരിക്കുകയാണ്.
Does Modi know the greatness of Gandhi? Protests have started in the name of Gandhi for the employment guarantee scheme






















